മുഹമ്മ: ചാരമംഗലം കിഴക്ക് 1617 നമ്പർ എൻ.എസ്.എസ് കരയോഗം നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ഇലഞ്ഞിയിൽ രാധാകൃഷ്ണൻ നിർവഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ, കൊച്ചനാകുളങ്ങര ക്ഷേത്രം തന്ത്രി കടിയക്കോൽ മന മധുസൂദനൻ നമ്പൂതിരി ,താലൂക്ക് യൂണിയൻ പ്രതിനിധി വിനോദ് കുമാർ കൗസ്തുഭം , കരയോഗം ചെയർമാൻ, കൺവീനർ, ഭരണസമിതി അംഗങ്ങൾ, മറ്റ് കരയോഗാഗംങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.