മുഹമ്മ: ആറ്റുപുറത്ത് പനച്ചുവട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ കലശവാർഷികം ഇന്ന് ആരംഭിക്കും. 15 ന് സമാപിക്കും. ഇന്ന് രാവിലെ 5.30 ന് ഭദ്രദീപ പ്രകാശനം വാസു ആറ്റുപുറത്ത് നിർവ്വഹിക്കും . തുടർന്ന് ഗുരുപൂജ, ഗണപതി ഹോമം, 7 ന് മത പ്രഭാഷണം . നാളെ രാവിലെ മൃത്യുഞ്ജയഹോമം. ഗുരുപൂജ. സമാപന ദിവസമായ 15 ന്. കലശപൂജ , കലശാഭിഷേകം.തളിച്ചു കൊട , വൈകിട്ട് കുരുതി.