sds

പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് ഒറ്റപ്പുന്ന ജംഗ്ഷനിൽ നിന്ന് കേളമംഗലം റോഡിലേക്ക് തിരിയുന്ന വളവിൽ , റോഡ് കയ്യേറി മത്സ്യ കച്ചവടം നടത്തുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കാൽനട പോലും അസാദ്ധ്യമാകുന്ന രീതിയിലാണ് തട്ടടിച്ച് കച്ചവടം നടത്തുന്നത്. രണ്ട് സ്ക്കൂളുകളിലെ കുട്ടികളടക്കം നിരവധി യാത്രക്കാരും, അനവധി വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിന്റെ കവാടത്തിലാണ് കച്ചവടം. മത്സ്യ വിൽപ്പനക്കായി തൊട്ടടുത്തു തന്നെ പഞ്ചായത്തിന്റെ പൊതു മാർക്കറ്റ് ഉള്ളപ്പോഴാണ് ഇതൊന്നും ഉപയോഗിക്കാതെ റോഡ് കയ്യേറിയുള്ള കച്ചവടം പൊടിപൊടിക്കുന്നത്.