ചേർത്തല : ഒരു കുടുംബത്തിൽ നിന്ന് ഡോക്ടറേറ്റ് നേടിയ മൂന്നു സഹോദരങ്ങളെയും
അവരുടെ മാതാപിതാക്കളേയും തണ്ടാർ സ്മാരക കൂട്ടു കുടുംബ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് ആദരിക്കും. വയലാർ വേലിക്കകത്ത് ധനഞ്ജയന്റേയും രഞ്ജിനി ദേവിയുടേയും മക്കളായ ഡോ.ധനസുമോദ്, ഡോ.ധനസൂരജ്, ഡോ.ധനസുർജിത്ത് എന്നിവരേയും മാതാപിതാക്കളെയുമാണ് ആദരിക്കുന്നത്. ചടങ്ങിന് ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് പ്രസിഡന്റ് കെ.പി.നടരാജൻ,സെക്രട്ടറി എം.ഡി. സലിം,കെ.പി.യശോധരൻ,ടി.ബി.സിംസൺ എന്നിവർ പറഞ്ഞു.എസ്.എൻ.ഡി.പി യോഗം വയലാർ തെക്ക് 468ാം നമ്പർ ശാഖ അംഗമായ ധനഞ്ജയൻ ശാഖ ഗുരു ക്ഷേത്രത്തിന്റെ മുഖ്യചുമതലക്കാരനാണ്.

ഇന്ന് വൈകിട്ട് 5ന് വടക്കേ അങ്ങാടി കവലയ്ക്ക് സമീപത്തുള്ള വി.ടി.എ.എം ഹാളിൽ നടക്കുന്ന ചടങ്ങ് കൃഷി വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും. കെ.പി.നടരാജൻ അദ്ധ്യക്ഷത വഹിക്കും.