ചാരുംമൂട് : കണ്ണനാകുഴി ദാറുൽഅമാനിൽ താഹയുടെ ഉടമസ്ഥതയിലുള്ള മെത്ത സ്റ്റോറിന് തീപിടിച്ചു. വീടിനോട് ചേർന്നുള്ള സ്റ്റോറിൽ മെത്ത നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന സാധനങ്ങൾ ഭാഗികമായി കത്തിനശിച്ചു. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കായംകുളം നൂറനാട് എന്നിവിടങ്ങളിൽ നിന്നായി അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി തീയണച്ചു.