ചേർത്തല: കേരള കയർവർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) ആഹ്വാനപ്രകാരം കയർഫാക്ടറി,കയർപിരി തൊഴിലാളികളുടെ സി.ഐ.ടി.യു യൂണിയനുകളുടെ സംയുക്ത നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി. തൊഴിലും കൂലിയും ഉറപ്പാക്കാൻ സർക്കാർ ഇടപെടുക,കയർഫാക്ടറി തൊഴിലാളികൾക്ക് കൂലി ലഭ്യമാക്കുക,കയർപിരി തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുക, കയർസംഘങ്ങൾക്ക് പ്രവർത്തനമൂലധനം നൽകുക, ക്ഷേമനിധി അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കേരള കയർവർക്കേഴ്സ് സെന്റർ പ്രസിഡന്റ് സി.ബി.ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷനായി. സി.കെ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എൻ.ആർ.ബാബുരാജ്,ബി.വിനോദ്,എസ്.രാധാകൃഷ്ണൻ,പി. ഷാജിമോഹൻ,എ.എസ്.സാബു,കെ.കെ.ചെല്ലപ്പൻ,വി.എ.പരമേശ്വരൻ,പി.കെ. രാജൻ,പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കോടതിക്കവലയിൽ നിന്നാരംഭിച്ച മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.