അരൂർ: മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വീടിനു മുകളിൽ മരം കടപുഴകി വീണു. ആളപായമില്ല. അരൂർ പഞ്ചായത്ത് ആറാം വാർഡ് പൊയ്കാളിച്ചിറ ജനാർദ്ദനന്റെ വീടാണ് ഭാഗികമായി തകർന്നത്. വീടിന്റെ തൊട്ടടുത്ത പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലിമരമാണ് ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിൽ കടപുഴകി വീണത്.