ആലപ്പുഴ : ജോസ് സ്റ്റുഡിയോ ഉടമ ആലപ്പുഴ തത്തംപള്ളി വടക്കേറ്റത്ത് അലക്സാണ്ടർ (83) നിര്യാതനായി. 1937ൽ അലക്സാണ്ടറുടെ പിതാവ് ജോസഫ് വടക്കേറ്റത്താണ് ആലപ്പുഴയിൽ ജോസ് സ്റ്റുഡിയോ ആരംഭിച്ചത്. മുംബയ് റിസർവ് ബാങ്കിൽ സ്റ്റെനോഗ്രാഫറായിരുന്ന അലക്സാണ്ടർ, പിതാവ് രോഗബാധിതനായതോടെയാണ് ആലപ്പുഴയിലെത്തി സ്റ്റുഡിയോ ചുമതല ഏറ്റെടുത്തത്. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലില്ലി അലക്സ് . മക്കൾ: റെജി ഷാജി (ഉഗാണ്ട), റോജോ അലക്സ് (ജോസ് സ്റ്റുഡിയോ), റോഫി അലക്സ് (പൂനെ). മരുമക്കൾ: ഷാജി പറക്കൽ (എൻജിനീയർ, ഉഗാണ്ട), സുമി ആന്റണി (വൈക്കത്തുകാരൻ, ആലപ്പുഴ), ജയ് ജോ (എൻജിനീയർ, നോർത്ത് പറവൂർ).