മുഹമ്മ:ആലപ്പുഴ കിൻഡർ വിമൻസ് ആൻഡ് ചിൽഡ്രൻസ് ക്ലിനിക്കിന്റെയും മണ്ണഞ്ചേരി വിജ്ഞാനോദയം ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ സ്ത്രീരോഗ നിർണയ ക്യാമ്പ് നാളെ രാവിലെ 9 മുതൽ ഗ്രന്ഥശാലയിൽ നടക്കും. ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സ്ത്രീജന്യ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരമാർഗമായാണ് ക്യാമ്പ് നടക്കുന്നത്.ഗ്രന്ഥശാല പ്രസിഡന്റ് വി.പി. അശോകൻ അദ്ധ്യക്ഷനാകും. വാർഡ് അംഗം പി.ആർ. സുധർമ ഉദ്ഘാടനം ചെയ്യും. കിൻഡർ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. തങ്കച്ചി റോയ് ക്യാമ്പ് വിശകലനം നടത്തും. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കുമായി ഈ നമ്പരുകളിൽ ബന്ധപ്പെടണം. 94958 83079, 94474 61013, 94466 54500 .