cs

മുഹമ്മ:ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി ആരംഭിച്ച മെമ്പർഷിപ്പ് കാമ്പയിന്റെ മുഹമ്മ ഏരിയാ തല ഉദ്ഘാടനം ജില്ലാ ട്രഷറർ എസ്.മോഹൻദാസ് നിർവഹിച്ചു. ടെയ്ലറിംഗ് പാർക്ക് പോലുള്ള സംരംഭങ്ങൾ അംഗങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഏറെ സഹായകമായെന്ന് മോഹൻദാസ് പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കൂടുതൽ അംഗങ്ങളെ ചേർത്ത് സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും പറഞ്ഞു. ഏരിയാ പ്രസിഡന്റ് എസ്.സുവർണകുമാരി, സെക്രട്ടറി ഏലിയാമ്മ ദേവസ്യ, ട്രഷറർ പി.സി. അനിരുദ്ധൻ എന്നിവർ സംസാരിച്ചു.