ചേർത്തല: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ചേർത്തലയിൽ നഗരസഭ തല ശിൽപ്പശാല സംഘടിപ്പിച്ചു. 35വാർഡുകളിലും മാലിന്യസംസ്‌ക്കരണ മേഖലയിലെ നേട്ടങ്ങളും കോട്ടങ്ങളും വിശകലനം ചെയ്തു. ടൗൺ ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അംഗം ജെ.ജയലാൽ മുഖ്യ അവതരണം നടത്തി. സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭാ ജോഷി, മാധുരി സാബു,എ.എസ്.സാബു,ഏലിക്കുട്ടി ജോൺ,ജി.രഞ്ജിത് കൗൺസിലർമാരായ പി.ഉണ്ണികൃഷ്ണൻ,ആശാ മുകേഷ്,എ.അജി,ലിസി ടോമി,ഷീജ സന്തോഷ്,ആസൂത്രണ സമിതി വൈസ് ചെയർമാൻ എൻ.കെ.പ്രകാശൻ,ഹരിത ഓഡിറ്റ് സമിതി അംഗം അരുൺ കെ പണിക്കർ എന്നിവർ സംസാരിച്ചു.
നഗരസഭാ സെക്രട്ടറി ടി.കെ.സുജിത് ആമുഖ അവതരണം നടത്തി.ജെ. ജയലാൽ ക്യാമ്പയിനും, ഡാർലി ആന്റണി ജില്ലാ റിപ്പോർട്ടും ക്ലീൻ സിറ്റി മാനേജർ എസ്.സുദീപ് നഗരസഭാ റിപ്പോർട്ടും അവതരിപ്പിച്ചു. ലോക ബാങ്ക് പദ്ധതി പ്രനിധികളായ രാജീവ്,ശ്രീജിത്ത് ശിവദാസ്,ഹെൽത്ത് ഇൻപ്പെക്ടർമാരായ എസ്.സുന്നിലാൽ,അഖില ശങ്കർ,ജി.പ്രവിൺ,സുമേഷ് എൻ.വി തുടങ്ങിയവർ നേതൃത്വം നൽകി.
തീരുമാനങ്ങൾ
#മുഴുവൻ വാർഡുകളിലെയും ബിന്നുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യ ശേഖരണത്തിനായി ഹരിത കർമ്മ സേനയെ ഉറപ്പാക്കും
# നഗരത്തിലെ റോഡരുകിൽ ബിന്നുകൾ സ്ഥാപിക്കും
# എല്ലാവാർഡുകളിലും മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ സ്ഥാപിക്കും
# കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും