ഹരിപ്പാട്: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആലപ്പുഴ റവന്യൂ ജില്ലാ തലത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പിന് മണ്ണാറശാല യു.പി സ്കൂളിൽ തുടക്കമായി. റവന്യൂ ജില്ല പ്രസിഡന്റ് കെ.എൻ അശോക് കുമാർ പതാക ഉയർത്തി . തുടർന്ന് പാഠ്യപദ്ധതി പരിഷ്കരണവും ആശങ്കകളും എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പി.എസ് .മനോജ് ക്ലാസ് നയിച്ചു.സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ മുഖ്യ അതിഥിയായി. ജില്ല പ്രസിഡന്റ് രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. ആര്യൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിജു, സംസ്ഥാന സെക്രട്ടറി ജോൺ ബോസ്കോ, സംസ്ഥാന നിർവാഹ സമിതി അംഗങ്ങളായ കെ.ഡി അജിമോൻ, സോണി പവേലിൽ, ജില്ലാ സെക്രട്ടറി ഇ.ആർ ഉദയകുമാർ, ജില്ലാ ട്രഷറർ ആർ.കെ സുധീർ, ഷജിത്ത് ഷാജി എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10ന് രമേശ് ചെന്നിത്തല എം.എൽ.എ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് രതീഷ് കുമാറും ജോൺ ബോസ്കോയും ക്ലാസ് നയിക്കും. സമാപന സമ്മേളനം ജില്ലാ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും.