ഹരിപ്പാട്: മധ്യവയസ്‌കനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ നല്ലാണിക്കൽ തെറ്റിക്കാട്ടിൽ പ്രകാശനാ(55)ണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴുമണിയോടെ നല്ലാണിക്കൽ തീരത്ത് ടെട്രാപോഡിന് സമീപമായാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച വൈകിട്ട് പ്രകാശൻ കടൽത്തീരത്ത് എത്തിയതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ലിസി. മക്കൾ: പ്രിൻസ്, ചിഞ്ചു. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ.