ഹരിപ്പാട്: പതിനേഴുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതുകുളം ചേപ്പാട് കന്നിമേൽ പോരൂർച്ചിറയിൽ കൃഷ്ണകുമാറിന്റെയും ശ്രീകലയുടെയും മകൻ ആദിത്യകൃഷ്ണയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് കിടപ്പ് മുറിയുടെ ജനാലയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ചേപ്പാട് സി.കെ.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11-ന് വീട്ടുവളപ്പിൽ. സഹോദരൻ: യദു കൃഷ്ണ.