tur

തുറവൂർ : സത്യമേവ ജയതേ ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചേർത്തലയിലെ വിവിധസ്കൂളുകളിൽ നടത്തുന്ന കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് ക്ലാസുകൾക്ക് തുറവൂർ ടി.ഡി.ഹയർ സെക്കൻഡറി സ്ക്കൂളിൽ തുടക്കമായി. ഫൗണ്ടേഷൻ ചെയർമാൻ ഡോ.ടി.കെ.പവിത്രൻ ഉദ്ഘാടനം ചെയ്തു. സജീവ് കെ എസ് , കെ.എസ്. അഹമ്മദ് കുട്ടി, ഡോ. കുട്ടികൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. മാനേജിംഗ് ട്രസ്റ്റി ചേർത്തല വിജയലാൽ മുഖ്യ പ്രഭാഷണം നടത്തി.ലീഗൽ അഡ്വൈസർ പി.ആർ.ബാനർജി, സ്റ്റാലിൻ, സി.ഡി.ആസാദ്,എൽ.പ്രതിഭ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എം.ജി.പൂർണ്ണിമ എന്നിവർ സംസാരിച്ചു.