tur

തുറവൂർ: പട്ടണക്കാട് മേനാശേരി കളത്തിൽ ശ്രീധർമ്മശാസ്താ - ഭദ്രകാളി ക്ഷേത്രത്തിൽ പുനർ നിർമ്മിക്കുന്ന ശ്രീകോവിലിന്റെ കല്ലുത്തരം വയ്പും ഗുരുദേവക്ഷേത്രം, ദുർഗാക്ഷേത്രം, നമസ്കാരമണ്ഡപം എന്നിവയുടെ ഉപപീഠ സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി മാത്താനം അശോകൻ, മേൽശാന്തി പത്മപുരം അനീഷ്, ശില്പി പുന്നപ്ര സുനിൽകുമാർ എന്നിവർ മുഖ്യകാർമ്മികരായി. ക്ഷേത്ര പുനർ നിർമ്മാണക്കമ്മിറ്റി രക്ഷാധികാരികളായ എസ്.ഗംഗപ്രസാദ്, ഇ.ടി.പ്രസാദ്, ചെയർമാൻ സി.ആർ.രാജേഷ്, കൺവീനർ എ.വി.ഗംഗ പ്രസാദ്, എൻ.എസ്. പവിത്രൻ,പി.എൻ.വിജയൻ, പി.എസ്.ഷാൻകുമാർ,മോളി കമലാസനൻ,ഷീബ പ്രഭു എന്നിവർ പങ്കെടുത്തു.