കായംകുളം: ബി.ജെ.പി കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5 ന് ചെട്ടികുളങ്ങര ദിവ്യആഡിറ്റോറിയത്തിൽ നടക്കുന്ന അഭിനന്ദൻ സമ്മേളനത്തിൽ ബി.ജെ.പി പത്തിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 300 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് ബിനു വടശ്ശേരി അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം പ്രണവം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഭിലാഷ് പമ്പ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി നിഷാപ്രവീൺ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് രമേശ് പുതുവീട്ടിൽ ,ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റി അംഗം മുരളി , മണ്ഡലം വൈസ് പ്രസിഡന്റ് സുനിത രാജു ,മണ്ഡലം സെക്രട്ടറി രാജഗോപാൽ ,രാജീവ് ഉണ്ണി രാമപുരം, സുരേഷ് ബാബു, മോളി വടശ്ശേരി, ശ്രീലക്ഷ്മി , രാധാകൃഷ്ണൻ ഉണ്ണിത്താൻ ബിജു എരുവ തുടങ്ങിയവർ പങ്കെടുത്തു.