കായംകുളം: വീരമൃത്യൂവരിച്ച ശൗര്യചക്ര ജെ.രമേശ് വാര്യത്തിന്റെ 20 ാം വാർഷിക അനുസ്മരണദിനം അനുസ്മരണ കമ്മിറ്റിയുടെയും, സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ്,ഗാർഡിയൻസ് ഓഫ് നേഷൻ എന്നീ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽനടന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ. അജികുമാർ ഉദ്ഘാടനം ചെയ്തു. എ.എ റഹിം അദ്ധ്യക്ഷത വഹിച്ചു.
സൈനിക കൂട്ടായ്മ ധീരജവാന്റെ മാതാവ് ശാരദയെ പൊന്നാട നൽകി ആദരിച്ചു. നഗരസഭാ ചെയർപേഴ്സൺ പി.ശശികല,നഗരസഭാ കൗൺസിലർ എ.ജെ.ഷാജഹാൻ. ജില്ലാ സൈനിക ഓഫീസർ വി.സുധാകരൻ, മുരളീദാസ് വാര്യത്ത് എന്നിവർ സംസാരിച്ചു.