തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ രാമായണമാസാചരണവും ആണ്ട്പിറപ്പ് ആഘോഷവും ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 16 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. 15 ന് രാവിലെ വി ഉത്തമൻ ഭദ്രദീപം തെളിക്കും. എ. ഭാസ്ക്കരൻ രാമായണ സന്ദേശം നൽകും. രാമായണ പാരായണത്തിന് കമലാദേവി നേതൃത്വം നൽകും. എല്ലാദിവസവും രാമായണ പാരായണത്തിനും വൈകിട്ട് ദീപാരാധനയ്ക്കുശേഷം ഔഷധക്കഞ്ഞി വിതരണവും ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് രാവിലെ പാൽപ്പായ വിതരണവും നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉപദേശക സമിതി പ്രസിഡന്റ് പി.എസ്.സുനിൽകുമാർ സെക്രട്ടറി ആർ.രമേശൻ എന്നിവർ അറിയിച്ചു. ഫോൺ: 9446338851.