അമ്പലപ്പുഴ: എ.ഐ.വൈ.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എ. അനസ്, മണ്ഡലം സെക്രട്ടറി ജി. സുബീഷ് ,മുഹ്സിന ,അനീഷ്,മനാഫ് ,എബി, രഞ്ജിത്ത്, മഹി, മനു തുടങ്ങിയവർ നേതൃത്വം നൽകി. മുപ്പതോളം രക്തദാന സേന അംഗങ്ങൾ രക്തം നൽകി. രക്തം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 8281225575,8089395276.