ചേർത്തല: കഞ്ഞിക്കുഴിയിൽ കുടുംബശ്രീയുടെ വെസൽ ബാങ്ക്
ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് സോഷ്യൽ ഓഡിറ്റ് സംസ്ഥാന ഡയറക്ടർ ഡോ.എൻ.രമാകാന്തൻ നിർവഹിക്കും.പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ അദ്ധ്യക്ഷതവഹിക്കും.ഹരിതചട്ടം പാലിക്കുവാൻ പ്ലേറ്റുകളും ഗ്ലാസുകളും മറ്റു പാത്രങ്ങളും മിതമായ നിരക്കിൽ ആവശ്യക്കാർക്ക് വെസൽ ബാങ്കിൽ നിന്ന് വാടകയ്ക്ക് ലഭിക്കും. മാലിന്യമുക്തമാക്കാൻ പഞ്ചായത്ത് നടപ്പാക്കുന്ന കമനീയം കഞ്ഞിക്കുഴി എന്ന പദ്ധതി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനാണ് വെസൽ ബാങ്ക് കുടുംബശ്രീ സി.ഡി.എസ് ആരംഭിക്കുന്നത്.