ആലപ്പുഴ: സി.പി.എം കുതിരപ്പന്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്‌ക്കാരിക കേന്ദ്രം രൂപീകരിച്ചു. കുതിരപ്പന്തി എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ കൺവെൻഷൻ പുന്നപ്രജോതികുമാർ ഉദ്ഘാടനം ചെയ്തു. ബി.സുശിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എസ്.പ്രദീപ്, ജോഷി ജെറാൾഡ്, മുനിസിപ്പൽ കൗൺസിലർ സൗമ്യ രാജ്, ആർട്ടിസ്റ്റ് ഉദയൻ വാടയ്ക്കൽ, വി.ആർ.മാവോ, എം.എസ്.സജീവ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.അജേഷ് സ്വാഗതവും അജിത് പുരുഷോത്തമൻ നന്ദിയും പറഞ്ഞു.