ആലപ്പുഴ: ഇരവുകാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്‌നേഹദീപം വയോജന കൂട്ടായ്മയുടെ പ്രതിമാസ യോഗം മുതിർന്ന മാധ്യമ പ്രവർത്തകനും പ്രഭാഷകനുമായ സതീഷ് ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന യോഗത്തിൽ കൗൺസിലർ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ.ഓമനക്കുട്ടൻ, ടി.പി.അനിൽ ജോസഫ്, സി.ടി.ഷാജി,ഷൈൻ, കെ.കെ.ശിവജി, ഷാജി കോയാപറമ്പിൽ, നിർമ്മലാ ദേവി, അജീന, നമിത, സുമയ്യ എന്നിവർ സംസാരിച്ചു. ഔഷധസസ്യങ്ങളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു.