കുട്ടനാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനമാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഴിഞ്ഞം തുറമുഖം യാതാർത്ഥ്യമാക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ ബി.ബാബുപ്രസാദ് പറഞ്ഞു. കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ള എല്ലാ വമ്പൻ പദ്ധതികളേയും എതിർക്കുവാനും സമരത്തിലൂടെ ഇല്ലായ്മ ചെയ്യുവാനും നേതൃത്വം നൽകിയിട്ടുള്ള മുഖ്യമന്ത്രിയാണ് ക്രഡിറ്റ് നേടാനായി, ഉമ്മൻചാണ്ടിയെ തമസ്ക്കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . രാമങ്കരി പഞ്ചായത്ത് 13-ാം വാർഡ് ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി വി.എ.ബാലകൃഷ്ണന്റെ ഇലക്ഷൻ കൺവെൻഷൻ അഡ്വ. ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. യു.ഡി.എഫ് ചെയർമാൻ നൈനാൻ തോമസ് അദ്ധ്യക്ഷനായി. ജേക്കബ് എബ്രഹാം, ജോസഫ് ചേക്കോടൻ, കെ.ഗോപകുമാർ സിബി മുലംങ്കുന്നം, ആർ. രാജുമോൻ, ജി.സൂരജ് റോബിൻ കഞ്ഞിക്കര, സിബി ആന്റണി തുടങ്ങിയവർ സംസാരിച്ചു.