കുട്ടനാട്: എടത്വാ സെന്റ് അലോഷ്യസ് കോളേജ് വജ്രജൂബിലി നിറവിൽ. ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന ആഘോഷം 19ന് രാവിലെ 10ന് ജില്ലാ കളക്ടർ എം. അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി സഹായമെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മാനേജർ ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ അദ്ധ്യക്ഷത വഹിക്കുമെന്ന് പ്രിൻസിപ്പൽ പ്രഫ. ഡോ.ജി.ഇന്ദുലാൽ പറഞ്ഞു.