ആലപ്പുഴ: ഭൂപരിഷ്‌ക്കരണ നിയമത്തിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് ബി.കെ.എം.യു ദേശീയ സമിതി അംഗം കെ.രാജു പറഞ്ഞു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ(ബി.കെ.എം.യു) ജില്ലാ ഏകദിന ശിൽപ്പശാല ആലപ്പുഴ ടി.വി സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് ടി.ആനന്ദൻ പതാക ഉയർത്തി. ജോയിന്റ് സെക്രട്ടറി ബി.ലാലി സ്വാഗതം പറഞ്ഞു. സെക്രട്ടറി ആർ.അനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ജില്ലാഎക്‌സിക്യൂട്ടീവ് അംഗം ആർ.സുരേഷ്, സാറാമ്മ തങ്കപ്പൻ, ടി.പ്രസാദ്, വി.മോഹനൻ, വി.മധുസുദനൻ, എം.എസ്.റംലത്ത് എന്നിവർ സംസാരിച്ചു. എ.കെ.സജു നന്ദി പറഞ്ഞു.