ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ രാമായണ മാസാചരണം നാളെ ആരംഭിച്ച് ആഗസ്റ്റ് 16ന് അവസാനിക്കും.നാളെ രാവിലെ 9ന് പടിഞ്ഞാറെ സേവാപന്തലിൽ നടക്കുന്ന സമ്മേളനം തൃശൂർ അമരിപ്പാടം ശ്രീഗുരുനാരായണാശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. ഭരണസമിതി പ്രസിഡന്റ് തോട്ടത്തിൽ സത്യൻ അദ്ധ്യക്ഷനാകും. മുൻ തിരുവിതാംകൂർ ആൻഡ് കൊച്ചി ദേവസ്വം കമ്മീഷണർ എം.ഹർഷൻ മുഖ്യ പ്രഭാഷണം നടത്തും. രക്ഷാധികാരി അഡ്വ.എം.സി അനിൽകുമാർ സംസാരിക്കും. സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ സ്വാഗതവും ട്രഷറർ പ്രകാശൻ വലിയഴീക്കൽ നന്ദിയും പറയും. എല്ലാ ദിവസവും ഉച്ചക്ക് 12ന് ആദ്ധ്യാത്മികപ്രഭാഷണം ഉണ്ടായിരിക്കും. ഉദ്ഘാടന പ്രഭാഷണം ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ നിർവഹിക്കും.