ആലപ്പുഴ: ജില്ലയിലെ രണ്ട് സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് ഉദ്ഘാടനം ചെയ്യും. നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി. സ്‌കൂൾ, ആലപ്പുഴ ഗവ മോഡൽ എച്ച്.എസ്.എൽ.പി സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കുക. എച്ച്. സലാം എം.എൽ.എ. അദ്ധ്യക്ഷനാകും. ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച നീർക്കുന്നം എസ്.ഡി.വി. ഗവ.യു.പി. സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ 10നും, പ്ലാൻഫണ്ട് 2.20 കോടി രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ ആലപ്പുഴ ഗവ.മോഡൽ എച്ച്.എസ്.എസ്.എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 11നും നടക്കും.