hj

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ 4 കൗൺസിലർമാർ പ്ലസ് ടു തുല്യതാ പരീക്ഷ പൂർത്തിയാക്കി. പവർഹൗസ് വാർഡ് കൗൺസിലർ ഹെലൻ ഫെർണാണ്ടസ്, കൊമ്മാടി വാർഡ് കൗൺസിലർ മോനിഷ, സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ സിമി ഷാഫി ഖാൻ, വാടക്കൽ വാർഡ് കൗൺസിലർ മേരി ലീന എന്നിവരാണ് പരീക്ഷകളെഴുതിയത്. പൊതുപ്രവർത്തനത്തിനും, മറ്റ് തിരക്കുകൾക്കുമിടയിൽ പാതിവെച്ചു ഉപേക്ഷിക്കപ്പെട്ട് പോയ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിൽ ദൃഢ നിശ്ചയത്തോടുകൂടി മുന്നോട്ടുപോയ കൗൺസിലറന്മാരെ ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആർ.വിനിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബി.നസീർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ മാരായ ഗോപിക വിജയപ്രസാദ്, ജ്യോതി പ്രകാശ്, ആലപ്പുഴ സാക്ഷരതാ പ്രേരക് ഉഷ എന്നിവർ സംസാരിച്ചു.