ആലപ്പുഴ: പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോടി അർച്ചനയ്ക്ക് മുന്നോടിയായി ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ആലപ്പുഴ മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിൽ ഭദ്രദീപം കൊളുത്തി ദർശനം നടത്തി. ഗവർണറെ ക്ഷേത്രം ഭാരവാഹികൾ പൂർണ കുംഭം നൽകി സ്വീകരിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.വിനോദ് കുമാർ, കോടിയർച്ചന കമ്മിറ്റി ചെയർമാൻ ആർ.കൃഷ്ണൻ, കോ -ചെയർമാൻ എ.മണി, സബ് ഗ്രൂപ്പ് ഓഫീസർ ജി.ആർ.രശ്മി, ഉപദേശക സമിതി സെക്രട്ടറി കെ. പത്മ കുമാർ, വൈസ് പ്രസിഡന്റ് എസ്.വിനോദ്, രക്ഷധികാരികളായ പി.വെങ്കിട്ട രാമ അയ്യർ, അനിൽ കുമാർ.ആർ, ഹരി വാദ്ധ്യാർ, പി.ബി.ശിവദാസ്, മറ്റു ഭാരവാഹികളായ കെ.എം.ബാബു, രഘുരാജ പിള്ള, പി.എസ്.ശശിലാൽ, ഉദയകുമാർ എന്നിവർ ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. കോടിയാർച്ചന തുടങ്ങിയ ശേഷം വീണ്ടുമെത്താൻ ശ്രമിക്കുമെന്ന് ഗവർണർ ഭാരവാഹികളോട് പറഞ്ഞു.