ആലപ്പുഴ: നന്മ സർഗോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഹരിപ്പാട് നാരകത്തറ ചോയ്സ് പ്ലാസ ഓഡിറ്റോറിയത്തിൽ കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി നിർവഹിച്ചു. നന്മ സംസ്ഥാന വൈസ് പ്രസിഡന്റും സർഗോത്സവ സംസ്ഥാന ചെയർമാനുമായ കലാമണ്ഡലം സത്യവ്രതൻ, സർഗോത്സവം സംസ്ഥാന കൺവീനർ പ്രദീപ് ഗോപാൽ, സംസ്ഥാന സെക്രട്ടറി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ.എസ്. ലേഖാതങ്കച്ചി, വൈസ് പ്രസിഡന്റ് സൂര്യ രജീഷ്, സുനിൽ, ജില്ലാ കോ- ഓർഡിനേറ്റർ ഡോ.നീരജ വിഷ്ണു എന്നിവർ നേതൃത്വം നൽകി.
തുടർന്ന് വിവിധ കലാമത്സരങ്ങളും നടന്നു.