ആലപ്പുഴ: കേരളത്തിന്റെ കാർഷിക മേഖലയ്ക്കും നിർമ്മാണമേഖലയ്ക്കും സഹായകരമായ വിധത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ജോലികൾ ക്രമീകരിക്കണമെന്ന് എൻ.ആർ. ഇ.ജി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ. ടി.യു.സി) സംസ്ഥാന ശിൽപ്പശാല ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ അദ്ധ്യക്ഷനായി. പി. ബാലചന്ദ്രൻ നായർ, ഡോ എൻ.രമാകാന്തൻ, ടി.എം.ദിനി എന്നിവർ ക്ലാസ്സുകൾ നയിച്ചു. സംസ്ഥാന ജന സെക്രട്ടറി കെ.അനിമോൻ, വി.മോഹൻദാസ്, എസ്.വേണുഗോപാൽ, ദീപ്തി അജയകുമാർ, കെ.എസ്.മധുസൂദനൻ നായർ, പി.സുരേഷ് ബാബു, എ.അജികുമാർ, എ.ശോഭ, എം.എസ്.ജോർജ്ജ്, പി.ബീന,ഉല്ലാസ് കണ്ണോളി, ടി.എം.ഉദയകുമാർ, ഷാഹിദ കൽകുളങ്ങര, പ്രമീളാ സുരേഷ്, സീനാ ബോസ്, പി.കാമരാജ്, വി.രാജൻ, വിജയാ വിത്സൻ , കെ.ബാബുലാൽ, എന്നിവർ സംസാരിച്ചു.