മാന്നാർ: 58-ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവം സെപ്തംബർ 19ന് ഉച്ചയ്ക്ക് 2 മുതൽ പമ്പയാറ്റിൽ കൂര്യത്ത് കടവിലുള്ള മാന്നാർ മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടത്തുവാൻ ജനറൽ സെക്രട്ടറി ടി.കെ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. ജനറൽ കൺവീനർ അഡ്വ.എൻ.ഷൈലാജ് യോഗം ഉദ്ഘാടനം ചെയ്തു. 19 ന് നടക്കുന്ന ജലമേളയുടെ നടത്തിപ്പിനായി എം.പിമാർ ,​എം.എൽ.എമാർ എന്നിവർ രക്ഷാധികാരികളായും അഡ്വ.എൻ.ഷൈലാജ് ജനറൽ കൺവിനർ, ടി.കെ. ഷാജഹാൻ ജനറൽ സെക്രട്ടറി, സോമരാജൻ രവി തൈചിറ എന്നിവർ സെക്രട്ടറിമാരായും ഐപ്പ് ചക്കിട്ട, അഡ്വ.ചന്ദ്രശേഖരൻ നായർ. രാജൻ കടപ്പിലാരി, ഷാജിമാലിയിൽ, പി.സി. ജോസഫ്, ജോർജ് കുട്ടിമോൻ തുണ്ടിയിൽ, വിനോദ് മണലേൽ. സാബു ട്രാവൻകൂർ, സാംതോമസ്, തോമസ് സക്കറിയ എന്നിവരെ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു. സെപ്തംബർ 14ന് തീരുമാനിച്ചിരുന്നുവെങ്കിലും മറ്റ് വള്ളംകളി മത്സരങ്ങളുടെ ക്രമീകരണത്തിനായി സ്നേക്ക് ബോട്ടേഴ്സ് അസോസിയേഷന്റെ അഭ്യർത്ഥന മാനിച്ചാണ് 19ലേക്ക് മാറ്റിയതെന്നും ,​ 12 ചുണ്ടൻ വള്ളങ്ങളും 8 വെപ്പ് വള്ളങ്ങളും ഉൾപ്പെടെ 50ൽപരം കളിവള്ളങ്ങൾ മാന്നാർ മഹാത്മാഗാന്ധി ജലോത്സവത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.