അമ്പലപ്പുഴ:എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ കോമന ശാഖയിൽ വനിതാ സംഘം, യൂത്ത് മൂവ്മെന്റ് ,കുമാരീ സംഘം എന്നീ പോഷക സംഘടനയുടെ സംയുക്ത യോഗം ചേർന്നു. കുട്ടനാട് സൗത്ത് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ 170ാം- മത് ജന്മദിനാഘോഷം വിജയിപ്പക്കുവാൻ തീരുമാനിച്ചു. ശാഖാ പ്രസിഡന്റ് പി.ദിലീപ് ഉദ്ഘാടനം ചെയ്തു. മണിയമ്മ രവീന്ദ്രൻ അദ്ധ്യക്ഷയായി.വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സി.പി.ശാന്ത മുഖ്യ പ്രഭാഷണം നടത്തി .യുണിയൻ കൗൺസിലർ ശുശീലമോഹൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുചിത്ര രാജേന്ദ്രൻ, കൗൺസിലർ സജി, പ്രജീഷ്, ജലജ ഉണ്ണികൃഷ്ണൻ (വനിതാ സംഘം സെക്രട്ടറി), കെ.ബാബുക്കുട്ടൻ, യൂത്ത് മൂവ്മെന്റ് കൗൺസിലർ സുമേഷ്, ശാഖാ സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പഴ,ഹരികുമാർ ,ശരത്ത്, ഗിരീഷ് കുമാർ ,വിനീത്, മഹേഷ് തൈപ്പറമ്പ് ,കിരൺ എന്നിവർ സംസാരിച്ചു.