അരൂർ: കോൺഗ്രസ് എഴുപുന്ന ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനാചരണം 18 ന് രാവിലെ 9 ന് എരമല്ലൂരിൽ നടക്കും. പുഷ്പാർച്ചന, സർവമത പ്രാർത്ഥന എന്നിവയ്ക്കു ശേഷം ചേരുന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ശരത്ത് ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് പി.എക്സ്. തങ്കച്ചൻ അദ്ധ്യക്ഷനാകും.