ambala

അമ്പലപ്പുഴ : കടലാക്രമണം ശക്തമായിരുന്ന പുന്നപ്ര ചള്ളി ഫിഷ് ലാൻഡ് തീരത്ത് കടൽ ശാന്തമായി. ഇതോടെ പൊന്തുവലക്കാർ കടലിൽ ഇറക്കി. എന്നാൽ,​ കാര്യമായി ഒന്നും ലഭിച്ചില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ വള്ളങ്ങൾ അടുപ്പിക്കാനും വാഹനങ്ങൾ കയറ്റി ഇടാനും സൗകര്യമുള്ള ഫിഷ് ലാൻഡ് സെന്ററാണ് പുന്നപ്രയിലുള്ളത്. എന്നാൽ വർഷങ്ങളായി ഫിഷ് ലാൻഡ് പ്രവർത്തനരഹിതമാണ്. അതേസമയം,​ ചാകര തെളിഞ്ഞാൽ പ്രദേശത്തെ വറുതിക്ക് ആശ്വാസമാകും. നിലവിൽ തോട്ടപ്പള്ളിയിലാണ് ചാകരയുള്ളത്. എന്നാൽ,​ ഹാർബറിന്റെ ആഴ ക്കുറവും ചെളിയടിഞ്ഞതുംകാരണം ഏറെ പണിപ്പെട്ടാണ് മീനുമായി വള്ളങ്ങൾ അടുപ്പിക്കുന്നത്.