ldf-convention

മാന്നാർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാന്നാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി സജു തോമസിന്റെ വിജയത്തിനായി, എൽ.ഡി.എഫ് മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നത്തൂർ ജംഗ്ഷനിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. കേരള കോൺഗ്രസ്(എം) ഉന്നതാധികാര സമിതിയംഗം ജേക്കബ് തോമസ് അരികുപുറം ഉദ്‌ഘാടനം ചെയ്തു. പി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. പി.എൻ ശെല്വരാജൻ സ്വാഗതം പറഞ്ഞു. എ.മഹേന്ദ്രൻ, കോശി അലക്സ്, പുഷ്പലത മധു, മുഹമ്മദ് ഷാനി, കെ.നാരായണപിള്ള, ബി.കെ പ്രസാദ്, കെ.എം അശോകൻ, സി.പി സുധാകരൻ, രാജു താമരവേലിൽ, കുര്യൻ മാനാംപുറത്ത്, ടി.വി രത്നകുമാരി, കെ.പ്രശാന്ത്കുമാർ, സെലീന നൗഷാദ്, ഗീത ഹരിദാസ് എന്നിവർ സംസാരിച്ചു.