ആലപ്പുഴ : ഉപഭോക്തൃ അവകാശ സംരക്ഷണനിയമം ജനങ്ങളിൽ എത്തിക്കാൻ താഴെത്തട്ടു മുതൽ പ്രവർത്തനം ഊർജ്ജിതമാക്കുവാൻ കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള ശ്രമിക്കുമെന്ന് സംസ്ഥാന ചെയർമാൻ കെ. ജി. വിജയകുമാരൻ നായർ പറഞ്ഞു. സംസ്ഥാന നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ശ്രീകുമാർ ക്ലാസെടുത്തു. സക്കരിയ പള്ളിക്കണ്ടി ,ഗഫൂർ ടി. മുഹമ്മദ് ഹാജി , എൻ. ഗോപാലകൃഷ്ണൻ , ഡി. പദ്മജദേവി, സുബൈർ , സന്തോഷ് , രാജേന്ദ്രപ്രസാദ് , ശ്രീജിത്കുമാർ , സുലേഖ പൊന്നപ്പൻ, മനോജ് , എൻ. ഗോപാലകൃഷ്ണൻ , സലിൻ ,ത്യാഗരാജൻ എന്നിവർ സംസാരിച്ചു.