ആലപ്പുഴ : വീട് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ കേസിൽ പ്രതി പൊലീസ് പിടിയിലായി. തണ്ണീർമുക്കം പഞ്ചായത്ത് 13-ാം വാർഡിൽ കരിക്കാട് തുറുവുങ്കൽ വീട്ടിൽ സന്ദീപാണ് (34) അറസ്റ്റിലായത്. കഴിഞ്ഞ 13ന് വെളുപ്പിന് 2.30 ഓടെ മുട്ടത്തിപറമ്പ് ഭാഗത്തെ വീടിൻെറ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി അലമാര തല്ലി പൊളിക്കുകയും അടുക്കളവാതിൽ കമ്പിപാരയും ചുറ്റികയും ഉപയോഗിച്ച് കുത്തി പൊളിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് അറസ്റ്റിലായത്. മുഹമ്മ എസ്.ഐ അജിത്കുമാർ ,ലാലി തോമസ്‍. സിവിൽ പൊലീസ് ഓഫീസർമാരായ വിനു കെ പി ,ഷാം എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.