# സംഭവം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട്

അമ്പലപ്പുഴ : പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്തവരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈഎഫ്.ഐ, സി.പി.എം പ്രവർത്തകർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ രാവിലെ കരുമാടി വിളക്കുമരത്തിന് സമീപം കാറിലിരുന്ന് യുവാക്കൾ മദ്യപിക്കുന്നതായി വിവരം ലഭിച്ചത് അനുസരിച്ച് അമ്പലപ്പുഴ പൊലീസ് എത്തി 4 പേരെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാർക്കു നേരെ അസഭ്യവർഷം നടത്തുകയും ബഹളം വയ്ക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സ്റ്റേഷനിലെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ബഹളം ഉണ്ടാക്കിയതിനും പാർട്ടി പ്രവർത്തകരായ 7 പേർക്കെതിരെ കേസെടുത്തു. പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് പാർട്ടി പ്രവർത്തകനായ അജ്വൽ ചികിത്സതേടി.