ചാരുംമൂട് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വള്ളികുന്നം പടിഞ്ഞാറ് യൂണിറ്റ് കൺവെൻഷൻ യൂണിറ്റ് പ്രസിഡന്റ് കെ. രാമചന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജോഷ്വാ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സമ്മേളന തീരുമാനങ്ങൾ ജില്ലാ കമ്മിറ്റി അംഗം ആർ.ശശിധരൻ ഉണ്ണിത്താൻ വിശദീകരിച്ചു. സംഘടനയിലേക്ക് പുതുതായി അംഗത്വം സ്വീകരിച്ചവരെ ബ്ലോക്ക് ജോ. സെക്രട്ടറി ജെ. രാമചന്ദ്രൻ പിള്ള സ്വീകരിച്ചു. യൂണിറ്റ് കമ്മിറ്റി സെക്രട്ടറി കെ. ദാമോദരൻ,ബ്ലോക്ക് കമ്മിറ്റി അംഗം രാജൻ പട്ടശ്ശേരിൽ അഡ്വ.ടി.മാധവൻ,യൂണിറ്റ് ട്രഷറർ ആർ. കേശവപിള്ള ,യൂണിറ്റ് ജോ.സെക്രട്ടറിമാരായ എസ്.ഭദ്രൻ പിള്ള, വി.എസ് ശങ്കരൻകുട്ടി, എ.എസ്. സോമനാഥൻ കമ്മിറ്റി അംഗങ്ങളായ ജി. പരമേശ്വരൻ പിള്ള , ഡോ.സുഷമ ,എം.എൻ.സീനാ കുമാരി, നജീബ്, സിസിലി, മുഹമ്മദ് കുഞ്ഞ്, അജിത് കുമാർ, പ്രസന്നൻ, ശ്യാമളാദേവി തുടങ്ങിയവർ സംസാരിച്ചു.