മാവേലിക്കര: സാധുജന പരിപാലന സംഘം സംസ്ഥാന പ്രതിനിധി കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ശ്രീധരൻ അദ്ധ്യക്ഷനായി. കെ സുരേഷ് കുമാർ, സുരേഷ് സഹദേവൻ, വി.ടി.രഞ്ചു ലാൽ വെങ്ങാനൂർ, എസ്.ബിനു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ഉണ്ണികൃഷ്ണൻ മാവേലിക്കര (പ്രസിഡന്റ്), സുരേഷ് സഹദേവൻ, മോഹനൻ പുല്ലാട് (വൈസ് പ്രസിഡന്റുമാർ), വി.ടി.രഞ്ചു ലാൽ വെങ്ങാന്നൂർ (സെക്രട്ടറി), ബിനോയി, പ്രവീൺ (ജോയിൻ്റ് സെക്രട്ടറിമാർ), എസ്.ബിനു (ട്രഷറർ), അംബിയിൽ പ്രകാശ് (സംഘടന സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.