ആലപ്പുഴ: തുറവൂർ- അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ഇന്നും തുടരും. ഈ റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. എന്നാൽ,​ അവശ്യ സർവീസുകൾ, ആംബുലൻസ്, സ്കൂൾ ബസുകൾ എന്നിവ കടത്തി വിടാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കേ റോഡ് വഴി അരൂർ ഭാഗത്തേക്കുള്ള സിംഗിൾ ലൈൻ ട്രാഫിക്ക് ആണ് അനുവദിക്കുക. നിലവിൽ അരൂരിൽ നിന്ന് തുറവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നേരത്തെ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂർ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് വളഞ്ഞ് അരൂക്കുറ്റി വഴി തൈക്കാട്ടുശേരി വഴി തിരിഞ്ഞു തന്നെ പോകണം.