sudha-

ആലപ്പുഴ : കെ.പി.സി.സി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷന്റെ നേതൃത്വത്തിൽ,സുധാമേനോൻ രചിച്ച 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ 'എന്ന പുസ്തകത്തെക്കുറിച്ച് സംഘടിപ്പിച്ച ചർച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു.

പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പഴകുളം മധു അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, കെ.പി.സി.സി ജനറൽ സെക്രട്ടറി എ. എ ഷുക്കൂർ, കെ.പി. ശ്രീകുമാർ, മുൻ എം.എൽ എ ഡി. സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.