മാവേലിക്കര: ചെറുകോൽ നടുവിലേവഴി 2568-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബസംഗമവും വിദ്യാഭ്യാസ ധനസഹായവും അവാർഡുവിതരണവും എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.ചന്ദ്രശേഖരൻപിള്ള അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി സാനിഷ്‌കുമാർ വിദ്യാഭ്യാസ ധനസഹായവിതരണം നിർവ്വഹിച്ചു. കരയോഗം സെക്രട്ടറി വേലപ്പൻ നായർ, പ്രതിനിധിസഭാംഗം സതീഷ് ചെന്നിത്തല, താലൂക്ക് വനിതാസമാജം യൂണിയൻ പ്രസിഡന്റ് ശ്രീലതരമേശ്, വനിതാസമാജം പ്രസിഡന്റ് വത്സല മുരളീധരൻ, എം.മുരളി, രമ്യാമനോജ്, ശശിശേഖരൻപിള്ള, അശോക് രാജ്, മനോഹരൻനായർ, രജനി, സിന്ധുരാജശേഖരൻ, ശാന്തകുമാരി എന്നിവർ സംസാരിച്ചു.