മാവേലിക്കര: ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദന സഭ സംഘടിപ്പിക്കും. ലോകസഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ വോട്ട് നിലയിൽ മുന്നണി
ഒന്നും രണ്ടും സ്ഥാനത്തെത്തിയ ബൂത്തുകളിലെ ഭാരവാഹികളെ ആദരിക്കും. അഭിനന്ദന സഭയുമായി ബന്ധപ്പെട്ട യോഗം ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി.ജെ.പി മണ്ഡലം അദ്ധ്യക്ഷൻ അഡ്വ.കെ.കെ.അനൂപ് അദ്ധക്ഷനായി. ബി.ജെ.പി നേതാക്കളായ പ്രഭ കുമാർ മുകളയ്യത്ത്, മണിക്കുട്ടൻ വെട്ടിയാർ, അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, ഹരീഷ് കാട്ടൂർ, ജയശ്രീ അജയകുമാർ, സന്തോഷ് ചത്തിയറ, റാണി സത്യൻ എന്നിവർ സംസാരിച്ചു.