മുഹമ്മ: ജനാധിപത്യ മഹിള അസോസിയേഷൻ അമ്പനാകുളങ്ങര മേഖല പ്രസിഡന്റ്
മണ്ണഞ്ചേരി കറുകത്തറ വയൽവാരം വീട്ടിൽ മായ അഭിലാഷ് ( 34, മായാദേവി) ന്യുമോണിയ ബാധിച്ച് മരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കുടുംബവീടായ അടൂർ പള്ളിക്കൽ ചെറുപുഞ്ച മഞ്ജു ഭവനിൽ. എസ്.എൻ.ഡി.പിയോഗം 351 -ാംനമ്പർ വനിതാസംഘം സെക്രട്ടറി, യൂണിയൻ മേഖല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവ് : അഭിലാഷ്. മക്കൾ: കാശിനാഥൻ, ദേവദേവൻ. സഹോദരങ്ങൾ : മഹേഷ് കുമാർ, മഞ്ജു ( പഞ്ചായത്ത് അംഗം, ചെന്നീർക്കര പഞ്ചായത്ത് ).