ambala

അമ്പലപ്പുഴ : പൂച്ചാക്കലിൽ നടുറോഡിൽ മർദ്ദനം ഏൽക്കേണ്ടി വന്ന ദളിത് യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്തകേസ് അടിയന്തരമായി പിൻവലിക്കണമെന്ന് കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. മർദ്ദനമേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാനും വേണുഗോപാലിനൊപ്പം ഉണ്ടായിരുന്നു.