തുറവൂർ : എസ്.എൻ.ഡി.പി യോഗം ധർമ്മപോഷിണി 545ാം നമ്പർ ശാഖയിൽ വാർഷികപൊതുയോഗം അരൂർ മേഖല കമ്മറ്റി ചെയർമാൻ വി.പി.തൃദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചേർത്തല യൂണിയൻ അഡ്മിനിസ്ട്രറ്റർ റ്റി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.എം മണിലാൽ മുഖ്യപ്രഭാഷണം നടത്തി.കേണൽ എസ്.വിജയൻ,റ്റി.സത്യൻ,എൻ.പ്രകാശൻ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് കെ.എസ് സതീശൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ.പൊന്നപ്പൻ നന്ദിയും പറഞ്ഞു.