1

കുട്ടനാട് : കുട്ടനാടിന്റെ ആദ്യ എം.എൽ.എ തോമസ് ജോണിന്റെ 43ാമത് അനുസ്മരണ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പുന്നക്കുന്നം സെന്റ് ജോസഫ് പള്ളി പാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ പുളിങ്കുന്ന് ഫൊറോന വികാരി ഫാ.ടോം പുത്തൻകളം അദ്ധ്യക്ഷനായി. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പുരസ്കാര ജേതാക്കളെ ആദരിച്ചു

. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി, വാർഡ് മെമ്പർ ബെന്നി വർഗ്ഗീസ്, അലക്സ് മാത്യു, ജോസഫ് കെ. നെല്ലുവേലി, കെ.ഗോപകുമാർ, സി.വി രാജീവ്, എ. എസ്. വിശ്വനാഥൻ, ജോസ് കോയിപ്പള്ളി, ഷാജി തോമസ്, പി.ആർ സതീശൻ തുടങ്ങിയവർ സംസാരിച്ചു.